ബന്ധുനിയമനം: പ്രശ്​നങ്ങളിൽ ഉചിത തീരുമാനമെന്ന്​ പിണറായി

കോഴിക്കോട്​: ബന്ധു നിയമനങ്ങൾ ഉൾപ്പെടെ നിലവിലുള്ള പ്രശ്നങ്ങൾ കൂട്ടായി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. അതിനാൽ ഗൗരവതരമായി തന്നെ അതിനെ ​ൈകകാര്യം ചെയ്യും. നിയമന വിവാദം സര്‍ക്കാര്‍ പ്രതിച്ഛായയെ ബാധിച്ചുവെന്നത് പ്രതിപക്ഷ ആരോപണമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നൽകി.

പേഴ്സണല്‍ സ്റ്റാഫിലെ മൂന്നു നിയമനങ്ങള്‍ നടത്താന്‍ മന്ത്രിമാര്‍ക്ക് അവകാശമുണ്ട്. ഇത്തരം തസ്തികകളിലെ നിയമനം പാര്‍ട്ടി അറിയേണ്ടതില്ല. പി. കെ ശ്രീമതി മന്ത്രിയായിരുന്നപ്പോള്‍ മകന്റെ ഭാര്യയെ നിയമിച്ചത് അത്തരമൊരു തസ്തികയിലായിരുന്നു. അത് പാർട്ടി അറിഞ്ഞുള്ള നിയമനമായിരുന്നില്ല. എന്നാൽ അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോഴാണ് അത്​ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. നടപടി അനുചിതമായതിനാൽ റദ്ദാക്കണമെന്ന്​ പാർട്ടി ആവശ്യപ്പെടുകയും അതനുസരിച്ച് നടപടിയുണ്ടാവുകയും ചെയ്​തുവെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.