കോട്ടയം: പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടെയും നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കിയില്ളെങ്കില്‍ ബി.ജെ.പി പ്രത്യക്ഷസമരം ആരംഭിക്കുമെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ നീക്കം അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ്.
പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡിമാരായി നിയമിക്കാന്‍ യോഗ്യരെ കണ്ടത്തൊന്‍ റിയാബ് നടത്തിയ അഭിമുഖത്തില്‍പോലും വെള്ളംചേര്‍ത്തെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ നിയമനങ്ങള്‍.
ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ചുള്ള നടപടിക്കെതിരെയുള്ള പ്രതിഷേധം ജനങ്ങള്‍ ഏറ്റെടുക്കും. 18 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണത്തില്‍ ബന്ധുനിയമനങ്ങള്‍ നടന്നു.
ഇതില്‍ കെ.എസ്.ഐ.ഇ എം.ഡിയായുള്ള സുധീര്‍ നമ്പ്യാരുടെ നിയമനം മാത്രമാണ് റദ്ദാക്കിയത്. മറ്റുള്ളവ നിലനില്‍ക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് കാലത്ത് നിയമിച്ച എം.ഡിമാരെയെല്ലാം മാറ്റിയെങ്കിലും കൊല്ലത്തെ യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി വിനയകുമാര്‍ തുടരുകയാണ്. കാരണം, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സഹോദരീഭര്‍ത്താവാണ്.
മലബാര്‍ സിമന്‍റ്സിന്‍െറ എം.ഡിയായി നിയമിക്കപ്പെട്ട വി.ബി. രാമചന്ദ്രന്‍ നായര്‍ കൊച്ചിയിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച വ്യക്തിയാണെന്നും മുരളീധരന്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, മണ്ഡലം പ്രസിഡന്‍റ് ബിനു ആര്‍.വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.