തിരുവനന്തപുരം: നിശ്ചയിച്ചസമയം കഴിഞ്ഞ് മൂന്നുദിവസം പിന്നിട്ടിട്ടും പല കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ശമ്പളമത്തെിയില്ല. ഇതോടെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. കടം നല്‍കുന്നതില്‍നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പളവിതരണം പൂര്‍ത്തിയാക്കാനാവാത്തത്. മാസത്തെ അവസാന പ്രവൃത്തിദിവസം ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും നാലാംതീയതി പിന്നിട്ടിട്ടും 32 ഡിപ്പോകളില്‍ വിതരണം ചെയ്യാനായില്ല.
93ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്കാണ് ശമ്പളംനല്‍കിയത്. ധനകാര്യ സ്ഥാപനങ്ങള്‍ കൈമലര്‍ത്തിയതോടെ കഴിഞ്ഞതവണ വായ്പയെടുത്തതില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച തുകയും ഇന്ധനച്ചെലവിനത്തില്‍ ഐ.ഒ.സിക്ക് നല്‍കാനുള്ളതും വകമാറ്റിയാണ് ശമ്പളവിതരണത്തിന് വിനിയോഗിച്ചത്. എന്നിട്ടും 59 കോടി വേണ്ടിടത്ത് 34 കോടിയേ കണ്ടത്തൊനായുള്ളൂ. ശേഷിക്കുന്ന തുക എസ്.ബി.ടിയില്‍നിന്ന് വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഏതാനും ഡിപ്പോകള്‍ പണയപ്പെടുത്തിയാണ് സെപ്റ്റംബറില്‍ ശമ്പളത്തിന് വകകണ്ടത്തെിയത്. ഇത്തവണ വസ്തുവോ മറ്റോ ഈട് വെക്കാതെ തുക കണ്ടത്തൊന്‍ നീക്കമുണ്ട്.
അക്കൗണ്ട്സ്, ഫിനാന്‍സ് കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ജനറല്‍മാനേജറെ കഴിഞ്ഞദിവസം സര്‍ക്കാര്‍ മാറ്റിയിരുന്നു. എം.ഡിയായിരുന്ന ആന്‍റണി ചാക്കോയോ മാറ്റി പകരം എം.ജി. രാജമാണിക്യത്തെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് തിങ്കളാഴ്ചയാണ്. ഫലത്തില്‍ അടിയന്തര ഇടപെടലുകള്‍ക്ക് പരിചയസമ്പന്നരുടെ അഭാവം മാനേജ്മെന്‍റ് തലപ്പത്തുണ്ട്. ഇതും ശമ്പളം വൈകലിന് കാരണമായെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.