??? ?????? ?????????? ????????? ????????? ?????????? ?????????????

സ്വന്തം വസതിയില്‍ ബാലഗോകുലം ഒരുക്കി തരൂര്‍

ന്യൂദല്‍ഹി: തിരുവനന്തപുരത്തുനിന്നുള്ള കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ തന്‍െറ ഡല്‍ഹിയിലെ തന്‍െറ ഒൗദ്യേഗിക വസതിയില്‍ ബാലഗോകുലം ഒരുക്കി. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുരേഷിനൊപ്പം വീട്ടിലെ പ്രതിവാര ക്ളാസില്‍ പങ്കെടുത്ത ശശി തരൂര്‍ ആധുനിക ലോകത്തില്‍ സാംസ്ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിന്‍്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ബാലഗോകുലത്തിന് വേണ്ടിയാണ്തരൂരിന്‍െറ വീട്ടില്‍ പ്രതിവാര യോഗമൊരുക്കിയത്. ബാലഗോകുലം വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്ന പരിപാടികള്‍ മികച്ചതാണെന്നും ബാലഗോകുലത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
ചെറിയ കുട്ടികളില്‍ സാംസ്ക്കാരിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കേണ്ടതുണ്ടെന്ന് പറഞ തരൂര്‍ ആധുനിക ലോകത്തില്‍ സാംസ്ക്കാരിക വിദ്യാഭ്യാസം നല്‍കുന്ന ബാലഗോകുലത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞു. ചോദ്യോത്തര പരിപാടിയിലും തരൂര്‍ പങ്കടെുത്തു.
തരൂരിന്‍െറ ‘സംസാരം കൂടാതെ ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സുരേഷ്, ദക്ഷിണ മേഖലാ രക്ഷാധികാരി എന്‍.പി ഹരിസുതന്‍ എന്നിവരുടെ ക്ളാസുകളുമുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.