കൂസലില്ലാതെ ഷെറിന്‍, ശാപവാക്കുകളുമായി നാട്ടുകാര്‍

ചങ്ങനാശേരി: സ്വന്തം അച്ഛന്‍െറ മൃതദേഹാവശിഷ്ടങ്ങള്‍ മണ്‍കൂനയില്‍നിന്ന് കാട്ടിക്കൊടുക്കുമ്പോഴും ഒരു ഭാവഭേദവും കൂടാതെയായിരുന്നു ഷെറിന്‍ നിന്നിരുന്നത്. അതിക്രൂരമായി പിതാവിനെ കൊലപ്പെടുത്തിയശേഷം കൂസലില്ലാതെനിന്ന പ്രതിയെ കണ്‍മുന്നില്‍ കണ്ടതോടെ പലരും ഇയാള്‍ക്കുനേരെ ശാപവാക്കുകളും ആക്രോശവുമായത്തെി. പൊലീസ് സഹായത്തിനുവിളിച്ച നാട്ടുകാരില്‍ ഒരാള്‍ പെട്ടെന്ന് പ്രതിയെ അടിച്ചതോടെ ഇയാളെ ഇവിടെനിന്ന് മാറ്റി. കണ്ടെടുത്ത ശിരസ്സുമായി പ്രതി ഷെറിന്‍ കാറിനടുത്തേക്ക് കൂസലില്ലാതെ നടന്നുവരുന്നത് കണ്ട് നാട്ടുകാര്‍ സ്തംഭിച്ചുപോയി.

കഴിഞ്ഞ 25നാണ് ആഡംബരകാര്‍ സര്‍വിസ് ചെയ്യുന്നതിനായി ഷെറിനും ജോയിയും തിരുവനന്തപുരത്തിന് പോയത്. എന്നാല്‍, വര്‍ക്ഷോപ്പില്‍ താമസമുണ്ടെന്നറിയിച്ചതിനാല്‍ പന്ത്രണ്ടരയോടെ തിരികെപ്പോരുകയും ചെയ്തു. നാലരക്ക് മുളക്കുഴയിലത്തെിയതായി വീട്ടുകാരെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരമില്ലാതായി. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഷെറിന്‍ വീട്ടിലേക്ക് വിളിച്ച് തനിക്ക് ഒരു കൈയ്യബദ്ധം പറ്റിയതായി അമ്മയോടുപറഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്സില്‍നിന്ന് മാംസം കത്തിച്ചതിന്‍െറയും മറ്റും തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഇതോടെ ഷെറിന്‍െറ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്.

തിരുവനന്തപുരത്തേക്ക് പോകുംവഴി സ്വത്തിനെക്കുറിച്ച് സംസാരിച്ച് ഇരുവരും കലഹിച്ചു. വൈകുന്നേരം 4.30ന് എം.സി റോഡില്‍ മുളക്കുഴ കൂരിക്കടവ് പാടത്തിന് സമീപത്ത് എത്തിയപ്പോള്‍ ഷെറിന്‍ കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പിതാവിന്‍െറ തലക്ക് നാലുതവണ വെടി ഉതിര്‍ത്തു. തല്‍ക്ഷണം മരിച്ച ജോയിയെ കാറിന്‍െറ സീറ്റ് പിന്നിലേക്കാക്കി അതില്‍ കിടത്തി.  നഗരത്തില്‍ ഏറെനേരം ചുറ്റിക്കറങ്ങിയശേഷം രാത്രി 8.30ഓടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപം ആളൊഴിഞ്ഞ ഭാഗത്ത് വാഹനം നിര്‍ത്തി. ഇവിടെ ഇലക്ട്രിക് കടയില്‍നിന്നും ഗോഡൗണിന്‍െറ താക്കോല്‍ വാങ്ങി ഷട്ടര്‍ തുറന്നു. ഉള്ളില്‍കയറി മൃതദേഹം എങ്ങനെ മറവുചെയ്യണമെന്ന് ആലോചിച്ചു. അതിനുശേഷം പുറത്തത്തെി കാറുമായി താന്‍ വാടകക്ക് താമസിക്കുന്ന തിരുവല്ലയിലെ സെവന്‍ ക്ളബിലേക്ക് പോയി. കാര്‍ ആരുടെയും ശ്രദ്ധ പതിയാത്ത ഭാഗത്ത് മാറ്റി നിര്‍ത്തിയശേഷം മുറിയിലത്തെി കുളിച്ച് വൃത്തിയായി. തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍ നിന്നും രണ്ട് കാനുകളിലായി 10 ലിറ്റര്‍ പെട്രോളും വാങ്ങി.

മൃതശരീരം പുറത്തെടുത്ത് ഇവിടെ ഉണ്ടായിരുന്ന ടിന്‍ ഷീറ്റില്‍ കിടത്തി. പിന്നീട് മത്തെയുടെ കവറും വേസ്റ്റും കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ചുകളയാന്‍ ശ്രമിച്ചു. തീ ആളിപ്പടര്‍ന്നതോടെ പരിഭ്രാന്തിയിലായ ഷെറിന്‍ തീകെടുത്തി. തുടര്‍ന്ന് മൃതദേഹം വെട്ടുകത്തി ഉപയോഗിച്ച് ആറ് കഷണങ്ങളാക്കി നുറുക്കി. മൃതദേഹ ഭാഗങ്ങള്‍ സ്ഥലത്ത് കിടന്ന പോളിത്തീന്‍ ഷീറ്റിലും ചാക്കിലുമായി കെട്ടി കാറിന്‍െറ പിന്നില്‍വെച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.