ജനവികാരത്തെ വെല്ലുവിളിച്ച് അതിരപ്പിള്ളി നടപ്പാക്കില്ല -മന്ത്രി എ.കെ. ബാലന്‍


 

പാലക്കാട്: ജനവികാരത്തെ വെല്ലുവിളിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറല്ളെന്ന് പട്ടികവിഭാഗ, പിന്നാക്കക്ഷേമമന്ത്രി എ.കെ. ബാലന്‍. പാലക്കാട് പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വികസനവും നടപ്പില്‍ വരുത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് ചര്‍ച്ചകള്‍ നടക്കട്ടെ. പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഒരു തുള്ളി വെള്ളമോ മത്സ്യസമ്പത്തോ നഷ്ടപ്പെടുന്നില്ല. ഇതുസംബന്ധിച്ച എതിര്‍വാദങ്ങളില്‍ കഴമ്പില്ളെന്ന് മുമ്പ് തെളിയിക്കപ്പെട്ടതാണ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നതയെ കുറിച്ചുള്ള ചോദ്യത്തിന് സി.പി.ഐയിലും ഇക്കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടെന്ന് എ.കെ. ബാലന്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് മുന്തിയ പ്രാധാന്യം നല്‍കുന്ന സര്‍ക്കാറാണ് എല്‍.ഡി.എഫിന്‍േറത്. ഒന്നും നടക്കാന്‍ പാടില്ളെന്ന പരിസ്ഥിതി മൗലികവാദത്തിനും പരിസ്ഥിതിയെ തകര്‍ത്ത് കേവലം വികസനത്തില്‍ മാത്രം ഊന്നിയുള്ള ഉദാരീകരണ നയത്തിനും ഇടയിലാണ് ഇടതിന്‍െറ ജനപക്ഷ നയമെന്നും മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.