കൂടിക്കാഴ്​ച സൗഹാർദപരം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പു നൽകി –പിണറായി

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ച സൗഹാർദപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിെൻറ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി പിണറായി പറഞ്ഞു. പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ വിഷയങ്ങളിൽ കേന്ദ്രവുമായി വിശദമായ ചർച്ച നടന്നെന്നും കേന്ദ്രത്തിെൻറ ഭാഗത്തു നിന്ന് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. പൊതു ശുചിത്വം, ഡിജിറ്റൈസേഷൻ, അടിസ്ഥാന സൗകര്യ വികസനം എന്നിവ ചർച്ചയായി. പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഇല്ലാത്ത സ്ഥലമായി കേരളത്തെ മാറ്റും. മുഴുവൻ വീടുകളിലും ശൗചാലയങ്ങൾ പദ്ധതി സമയബന്ധിതമായി നിർമിക്കും. ഇതിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടു. എല്ലാ വീടുകളിലും ഇൻറർനെറ്റ് സൗകര്യം എത്തിക്കും. ആധാർ നമ്പർ ജൻധൻ യോജന അക്കൗണ്ടുമായും മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തി സർക്കാർ സേവനങ്ങൾ അർഹതപ്പെട്ട എല്ലാവർക്കും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചതായി പിണറായി പറഞ്ഞു.

റബറിെൻറ താങ്ങുവിലക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി  പിണറായി പറഞ്ഞു‍. ദേശീയപാത വികസന അതോറിറ്റിയുടെയും പ്രതിരോധ വകുപ്പിെൻറയും റോഡുകൾ നിർമിക്കുന്നതിന് റബർ ഉപയോഗപ്പെടുത്തുന്ന കാര്യം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. റബർ സംഭരണം താങ്ങുവിലക്ക് നടപ്പിലാക്കും. ഇതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കി.  

ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുമെന്ന് ഉറപ്പു നൽകി. ആയുർവേദം, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയവ സംബന്ധിച്ചും ചർച്ച നടന്നു. പണവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ അറിയിച്ചപ്പോൾ ഇതു നിങ്ങളുടെ വീടായി കരുതൂ എന്നാണ് മോദി മറുപടി നൽകിയതെന്ന് പിണറായി കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൊലീസ് നവീകരണവും രാഷ്ട്രീയ സംഘർഷങ്ങളും ചർച്ചയായെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി –സി.പി.എം സംഘര്‍ഷം നടക്കുന്നില്ലെയെന്നും ഇരുകൂട്ടരുമായും ചർച്ച നടത്തി പ്രശ്നം പരിഹരിച്ചുകൂടെയെന്ന്ും രാജ്നാഥ് സിങ് ചോദിച്ചതായി പിണറായി പറഞ്ഞു. താങ്കളുടെ പാര്‍ട്ടിക്കാരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടാല്‍ എെൻറ പാര്‍ട്ടിക്കാരോട് ഞാനും ആവശ്യപ്പെടാമെന്നും ആഭ്യന്തര മന്ത്രിയെ അറിയിച്ചുവെന്നും പിണറായി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.