കേരളത്തിന് ആയിരം കോടിയുടെ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാറിന്‍റെ രണ്ടാംവാർഷികത്തിൽ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

പുതിയ അഞ്ച് കേന്ദ്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് പാർക്, രാസവളവകുപ്പിനു കീഴിൽ കേന്ദ്ര എൻജിനീയറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കും. ഐ.ഐ.ടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജൻ ഔഷധി ഷോപ്പുകളും ഫാർമ പാർകും നൽകാൻ തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാർ അറിയിച്ചു. പദ്ധതികൾക്ക് വേണ്ട സ്ഥലം സംസ്ഥാന സർക്കാർ നൽകണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.