ജിഷ വധം: ജോമോനെതിരെ പി.പി തങ്കച്ചൻ പരാതി നൽകി

തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചന്‍‍ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരക്കലിെനതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പി.പി. തങ്കച്ചനും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ജോമോന്‍റെ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ജിഷയുടെ മാതാവിനെ അറിയില്ലെന്ന് പി.പി തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ കുടുംബത്തിനൊ യാതൊരു ബന്ധവുമില്ല. അവർ തന്‍റെ വീട്ടിൽ 20 വർഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ്. ഒരു ദിവസം പോലുംവീട്ടിൽ ജോലിക്കു നിന്നിട്ടില്ലെന്നും തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.

മകൾക്കെതിരായ ആരോപണത്തിനെതിരെ ജിഷയുടെ പിതാവ് പാപ്പു നൽകിയ പരാതിയിൽ പൊലീസ് ജോമോൻ പുത്തൻപുരക്കലിനെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി -വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.