തൃശൂര്‍: യു.ഡി.എഫ് ഭരണം തുടരുന്നതാണ് നാടിന്‍െറ നന്മക്ക് നല്ലതെന്ന് പ്രചാരണം നടത്തിയ സര്‍ക്കാര്‍ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ ഭരണം മാറിയതോടെ രാജിക്കൊരുങ്ങുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയ സാഹിത്യ അക്കാദമി ഭരണസമിതി ശനിയാഴ്ച രാജിവെക്കും. തന്നെ ഒഴിവാക്കിത്തരണമെന്ന് കാണിച്ച് സെക്രട്ടറി നേരത്തെ സര്‍ക്കാറിലേക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് രാജിക്ക് തീരുമാനമെടുത്തത്. ശനിയാഴ്ച രാജിവെക്കുന്നതിന് കത്ത് നല്‍കുമെന്ന് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ അംഗങ്ങളെ അറിയിച്ചു. കാലാവധി കഴിയാനിരിക്കെ അക്കാദമി നിര്‍വാഹക സമിതിയിലേക്ക് അധ്യാപകനായ ഷാജു പുതൂരിനെ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.  

ഘടകക്ഷികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള സാസ്കാരിക സ്ഥാപനങ്ങള്‍ പുന$സംഘടിപ്പിക്കുമ്പോള്‍ ജില്ലയിലെ സാംസ്കാരിക രംഗത്തുള്ള നിരവധിപേര്‍ അതില്‍ ഇടം നേടിയേക്കും. അക്കാദമികളില്‍ രാഷ്ട്രീയവത്കരണം നടപ്പാക്കിയെന്ന കടുത്ത ആക്ഷേപമാണ് നിലവിലുള്ള അക്കാദമി ഭരണസമിതികള്‍ക്കെതിരെ ഉയര്‍ന്നിരുന്നത്. പുതിയ സാഹചര്യത്തില്‍ അക്കാദമികളുടെ തലപ്പത്ത് ഇടത് ആഭിമുഖ്യമുള്ളവരും രാഷ്ട്രീയ പ്രമുഖരും വരും. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവിടങ്ങളിലും കേരള കലാമണ്ഡലത്തിലും അടുത്ത ദിവസങ്ങളില്‍ത്തന്നെ മാറ്റങ്ങളുണ്ടാകും.

 
തൃശൂരില്‍നിന്നു തന്നെയുള്ള നിരവധി ഇടത് അനുഭാവികള്‍ അക്കാദമികളില്‍ എത്തിയേക്കും. എന്‍.ആര്‍. ഗ്രാമപ്രകാശ്, വൈശാഖന്‍, രാവുണ്ണി, പി.ടി. കുഞ്ഞുമുഹമ്മദ്, വി.കെ. ശ്രീരാമന്‍, പ്രിയനന്ദനന്‍, കമല്‍, ജയരാജ് വാര്യര്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പദവികളിലത്തൊന്‍ സാധ്യതയുള്ളവരാണ്. ഇരിങ്ങാലക്കുടയില്‍ സ്ഥാനാര്‍ഥി പട്ടികയിലത്തെുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത ഗ്രാമപ്രകാശിന് പദവി ഉറപ്പ്. സാമൂഹിക -സാംസ്കാരിക കൂട്ടായ്മ എന്ന പേരിലാണ് അക്കാദമി ഭാരവാഹികളായ പ്രമുഖര്‍ യു.ഡി.എഫ് ഭരണം തുടരുന്നതാണ് നാടിന്‍െറ നന്മക്ക് നല്ലതെന്ന് ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.