തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ ഏറ്റെടുക്കും. എൽ.ഡി.എഫിന്‍റെ ചെയര്‍മാന്‍ സ്ഥാനവും വി.എസിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിന് കുറിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോർട്ട്.
അതിനിടെ, വി.എസിന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗത്വം നല്‍കാനും പാർട്ടി നേതൃത്വം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ് അദ്ദേഹം.
പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെ വി.എസിന് ക്യാബിനറ്റ് പദവിയുള്ള ഉന്നത സ്ഥാനം നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നെങ്കിലും അനുകൂല നിലപാടല്ല അദ്ദേഹം സ്വീകരിച്ചതെന്ന് വാർത്തകൾ വന്നിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ വി.എസിനോട് ചോദിച്ചപ്പോൾ സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കുന്ന ആളല്ല താനെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.