Posted On
date_range Updated On
date_range വി.എസിന്റെ പദവി ഉചിത സമയത്ത് തീരുമാനിക്കും: യെച്ചൂരി
തിരുവനന്തപുരം: മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഉചിത സമയത്ത് തീരുമാനമെടുക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ യെച്ചൂരി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
യെച്ചൂരിയെ കൂടാതെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഇതിനിടെ, സത്യപ്രതിജ്ഞക്ക് മുമ്പായി നിയുക്ത മന്ത്രിമാർ കന്റോൺമെന്റ് ഹൗസിലെത്തി വി.എസ് അച്യുതാനന്ദനെ കണ്ടു. ജി. സുധാകരൻ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.