മാത്യു ടി. തോമസ് ജനതാദള്‍ എസിന്‍റെ മന്ത്രിയാകും

തിരുവനന്തപുരം: മാത്യു ടി. തോമസിനെ മന്ത്രിയാക്കാന്‍ ജനതാദള്‍-എസ് തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ നടത്തി. കഴിഞ്ഞ ടേം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുമാണ് മാത്യു ടി. തോമസിനെ പരിഗണിക്കാന്‍ കാരണം. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അദ്ദേഹം.

നേരത്തെ മന്ത്രിസ്ഥാനത്തിനായി ചിറ്റൂരിൽ നിന്നു വിജയിച്ച കെ. കൃഷ്ണൻകുട്ടിയും വടകരയിൽ നിന്നുള്ള സി.കെ. നാണുവും രംഗത്തെത്തിയിരുന്നു. തര്‍ക്കം മൂലം തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടതിന്‍റെ അടിസ്ഥാനത്തില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മാത്യു ടി. തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്.

ബസ് ചാർജ് കുറച്ച കേരളത്തിലെ ആദ്യത്തെ ഗതാഗത മന്ത്രിയാണ്‌ മാത്യു ടി. തോമസ്. കേരള കോൺഗ്രസിന്റെ ജോസഫ് എം. പുതുശേരിയെ 8242 വോട്ടിന് തോൽപ്പിച്ചാണ് ഇത്തവണ മാത്യു ടി. തോമസ് നിയമസഭയിലെത്തിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.