പൂരം പ്രദര്‍ശനം: മാധ്യമം പവലിയന് പുരസ്കാരം

തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശനത്തില്‍ മികച്ച മിനി പവലിയനുള്ള പുരസ്കാരം മാധ്യമത്തിന്. സമാപന സമ്മേളനത്തില്‍ മാധ്യമം തൃശൂര്‍ യൂനിറ്റ് റസിഡന്‍റ് മാനേജര്‍ ജഹര്‍ഷ കബീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീല വിജയകുമാറില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. സമ്മേളനം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി ഭാസ്കരന്‍നായര്‍ അധ്യക്ഷത വഹിച്ചു.

മുന്‍ എം.എല്‍.എ തേറമ്പില്‍ രാമകൃഷ്ണനെ ആദരിച്ചു. ടി.ഡി.എ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, എം.എസ.് സമ്പൂര്‍ണ, കെ.മഹേഷ്, എം.എല്‍. റോസി, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് പ്രഫ. എം. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡന്‍റ് വി.എം.ശശി, എം.സജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. എറ്റവും നല്ല പവലിയനുള്ള പുരസ്കാരം ഐ.എസ്.ആര്‍.ഒ കരസ്ഥമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.