കരിപ്പൂര്‍ ഭൂമിയേറ്റെടുക്കല്‍ പുതിയ സര്‍ക്കാറിനും തലവേദനയാകും

കരിപ്പൂര്‍: വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ അധികാരത്തിലേറുന്ന സര്‍ക്കാറിനും തലവേദനയാകും. റണ്‍വേയുടെ നീളം വര്‍ധിപ്പിക്കാതെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുമതി നല്‍കാനാകില്ളെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍െറയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറയും നിലപാട്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ചെയര്‍മാനും ആര്യാടന്‍ മുഹമ്മദ്, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ അംഗങ്ങളുമായ മന്ത്രിസഭാ ഉപസമിതി രൂപവത്കരിച്ചെങ്കിലും ഒരിക്കല്‍ യോഗം ചേര്‍ന്നതല്ലാതെ നടപടികളൊന്നുമുണ്ടായില്ല.
2860 മീറ്ററുള്ള റണ്‍വേ 3627 ആയി നീട്ടാന്‍ 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറും ടെര്‍മിനലിന് 132 ഏക്കറുമാണ് ആവശ്യമുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ 100 ഏക്കറുമടക്കം 480 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ടെര്‍മിനല്‍ നിര്‍മാണത്തിനായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് 132 ഏക്കര്‍ ഏറ്റെടുക്കാനും വിജ്ഞാപനമിറക്കിയിട്ടുണ്ട്. 2004ല്‍ നടപടികളാരംഭിച്ചെങ്കിലും സര്‍വേയടക്കമുള്ള പ്രവൃത്തിയൊന്നും ആരംഭിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. റണ്‍വേ വികസനത്തിന് അടിയന്തരമായി ഭൂമിയേറ്റെടുത്ത് നല്‍കാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറാണ് 2007ല്‍ കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കാന്‍ ഓഫിസ് തുറന്നത്. പ്രക്ഷോഭം ശക്തമായതോടെ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം ഒരു ഘട്ടത്തില്‍ ഉപേക്ഷിച്ചെങ്കിലും അവസാന സമയത്ത് വീണ്ടും നടപടികളാരംഭിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.