ഓരോ തുള്ളി വെള്ളവും സംഭരിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ച നേരിട്ട സാഹചര്യത്തില്‍ മണ്‍സൂണില്‍ ഓരോ തുള്ളി വെള്ളവും സംഭരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരള്‍ച്ച ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ ഓരോയിടത്തും നടപ്പാക്കിയ നൂതനമായ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കിയെന്നും ഇത് രാജ്യത്താകമാനം നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിതി ആയോഗിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം റേഡിയോ വഴി ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടിയായ മന്‍കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍െറ ഭൂരിപക്ഷം പ്രദേശങ്ങളെയും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. മരങ്ങള്‍ വെട്ടി, മനുഷ്യന്‍ പ്രകൃതിയെ നശിപ്പിച്ചത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടിവരുന്നത്. വെള്ളവും വനവും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്‍െറയും ഉത്തരവാദിത്തമാണ്. ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി ലഭിക്കുന്ന മഴയുടെ ഒരോ തുള്ളി വെള്ളവും സംഭരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ജലദൗര്‍ബല്യം കര്‍ഷനെ മാത്രം ബാധിക്കുന്ന പ്രശ്നമല്ളെന്നും മഴവെള്ളം സംഭരിക്കാന്‍ ഓരോരുത്തരും തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളം സംഭരിക്കുന്നതിനായി അടുത്ത നാല് മാസങ്ങളില്‍ സേവ് വാട്ടര്‍ അഭിയാന്‍ എന്ന പേരില്‍ ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് തുടങ്ങിവയുടെ നടപ്പാക്കിയ ജലസേചനപദ്ധതി മാതൃകകള്‍ രാജ്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.