കാലിക്കറ്റ് വിദൂര പഠനത്തിന് യു.ജി.സിയുടെ പുതിയ കുരുക്ക്

തേഞ്ഞിപ്പലം: വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം പുന$സ്ഥാപിക്കുന്ന ഉത്തരവും കാത്തിരിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് യു.ജി.സിയുടെ പുതിയ കുരുക്ക്. സര്‍വകലാശാല അടച്ചുപൂട്ടിയ കൗണ്‍സലിങ് സെന്‍ററുകളില്‍ ചിലത് ഹൈകോടതിയില്‍നിന്ന് സമ്പാദിച്ച സ്റ്റേ ഒഴിവാക്കിയശേഷം അപേക്ഷ സമര്‍പ്പിക്കാനാണ് യു.ജി.സി നിര്‍ദേശം. സാങ്കേതികത്വം ചൂണ്ടിക്കാട്ടി വീണ്ടും കത്ത് വന്നതോടെ പുതിയ അധ്യയന വര്‍ഷമെങ്കിലും അംഗീകാരം പുന$സ്ഥാപിക്കുന്ന കാര്യത്തില്‍ ആശങ്കയേറി. അംഗീകാരം പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എട്ടുമാസം മുമ്പ് ലഭിച്ച അപേക്ഷയിലാണ് യു.ജി.സിയുടെ തീരുമാനം വൈകുന്നത്.

ഇതോടെ, യു.ജി.സി നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള സാധ്യത ആരായുകയാണ് സര്‍വകലാശാല. അംഗീകാരം പുന$സ്ഥാപിക്കുന്നതിനു പകരം അപേക്ഷയിലെ നിസ്സാര കാര്യങ്ങള്‍ക്കുവരെ കത്തയക്കുകയാണ് യു.ജി.സി ചെയ്യുന്നത്.
സര്‍വകലാശാല വിദൂര വിദ്യഭ്യാസ വിഭാഗത്തിനു കീഴിലെ മുഴുവന്‍ കൗണ്‍സലിങ് സെന്‍ററുകളും അടച്ചുപൂട്ടിയതിനെ ഏതാനും ഏജന്‍സികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. അടച്ചുപൂട്ടല്‍ നടപടി സ്റ്റേ ചെയ്ത കോടതി, ചില കേന്ദ്രങ്ങള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തിക്കാനും അനുമതി നല്‍കി.

സ്റ്റേ നിലനില്‍ക്കുന്നതിനാല്‍ ഭാവിയില്‍ ഇവര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സ്റ്റേ നീക്കാന്‍ നടപടിയെടുക്കണമെന്നുമാണ് യു.ജി.സിയുടെ പുതിയ കത്തിലുള്ളത്. ഇതെല്ലാം കഴിഞ്ഞശേഷം മതി അംഗീകാരം പുന$സ്ഥാപിക്കുന്നതിനുള്ള അപേക്ഷയെന്നും യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ കൗണ്‍സില്‍ കണ്‍സല്‍ട്ടന്‍റ് ബില ബാനര്‍ജി അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
യു.ജി.സിയുടേത് അസാധാരണ നടപടിയെന്നാണ് സര്‍വകലാശാലയുടെ നിലപാട്. വിദൂര വിദ്യാഭ്യാസ വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നില്ളെന്നിരിക്കെ അതിനു കീഴിലെ കൗണ്‍സലിങ് കേന്ദ്രങ്ങള്‍ നേടിയ സ്റ്റേ നീക്കണം എന്നാവശ്യപ്പെടുന്നതില്‍ യുക്തിയില്ല. സ്റ്റേ നീക്കുന്നതിന് സര്‍വകലാശാല ഹൈകോടതിയെ സമീപിക്കണം. ഈ നടപടികള്‍ കഴിഞ്ഞശേഷം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അംഗീകാരം പുന$സ്ഥാപിക്കല്‍ ഇനിയും വൈകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

അധികാര പരിധിക്കു പുറത്ത് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2015 സെപ്റ്റംബര്‍ ഒന്നിനാണ് കാലിക്കറ്റ് വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി പിന്‍വലിച്ചത്. 2015-16 അധ്യയന വര്‍ഷത്തെ പ്രവേശവും യു.ജി.സി തടഞ്ഞു.
അംഗീകാരം പുന$സ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും സര്‍വകലാശാല യു.ജി.സിക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വിദൂര പഠനത്തിനു കീഴില്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്ന അരലക്ഷത്തിലധികം പഠിതാക്കളാണ് അംഗീകാരമില്ലാത്തതു കാരണം പ്രയാസപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.