േകാട്ടയം: ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്. പിണറായി വിജയൻ നല്ലതു ചെയ്താൽ പിന്തുണക്കും തെറ്റ് ചെയ്താൽ എതിർക്കും എന്നതാണ് തെൻറ നിലപാടെന്നും പി.സി ജോർജ് വ്യക്തമാക്കി. കോട്ടയത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏർപ്പാടാണെന്നും ജോർജ് പറഞ്ഞു. വി.എസിന് മുഖ്യമന്ത്രി സ്ഥാനം നൽകാത്ത നടപടിയെയും അദ്ദേഹം പരിഹസിച്ചു. വി.എസ് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കിൽ ജനവിധി ഇതാകുമായിരുന്നില്ല. കാമുകന്മാർക്ക് പ്രേമലേഖനം എഴുതി നൽകുന്നവെൻറ അവസ്ഥയാണ് വി.എസിനെന്ന് പി.സി ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.