കണ്ണുര്‍ : മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം അറിയാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കാര്യങ്ങള്‍ ഇപ്പോള്‍ പറായാനാകില്ല. ബി.ജെ.പിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സാഹചര്യമൊരുക്കി കൊടുത്തത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്‍െറ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി. അവര്‍ക്ക് കേരളത്തില്‍ മാന്യതയുണ്ടാക്കി കൊടുത്തതും കോണ്‍ഗ്രസാണെന്നും പിണറായി ആരോപിച്ചു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും ചര്‍ച്ചക്കായി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. വി.എസിന് മുഖ്യമന്ത്രി പദമല്ളെങ്കില്‍ പിന്നെ എന്ത് സ്ഥാനം കൊടുക്കുമെന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം. പാര്‍ട്ടി നിര്‍ദേശിക്കുന്ന പദവി വി.എസ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.