Posted On
date_range Updated On
date_range പരാജയപ്പെട്ട പ്രമുഖര്‍
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിക്ക് ചരിത്ര വിജയം നേടിക്കൊടുത്ത 14ാം നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ വമ്പന്‍മാര്‍ പലരും മൂക്കുകുത്തി. യു.ഡി.ഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെ.ബാബു, ഷിബു ബേബി ജോണ്‍, കെ. പി മോഹനന്‍, പി.കെ ജയലക്ഷ്മി, സ്പീക്കര്‍ എന്‍. ശക്തന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പരാജയപ്പെട്ടു. സിനിമാ താരങ്ങളായ ജഗദീഷ്, ഭീമന്‍ രഘു, മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, മുസ്ലിം ലീഗ് നേതാവ് അബ്ദുറഹിമാന്‍ രണ്ടത്താണി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.എസ് ശ്രീധരന്‍ പിളള, ശോഭ സുരേന്ദ്രന്‍. എന്നിവര്‍ പരാജയത്തിന്‍െറ കയ്പറിഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ എം.എം ഹസ്സന്‍, കെ. സുധാകരന്‍, പന്തളം സുധാകരന്‍ എന്നിവരും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.