Posted On
date_range Updated On
date_range കേരളത്തില്‍ മഴ തുടരും
തിരുവനന്തപുരം: മേയ് 20വരെ സംസ്ഥാനത്ത് വ്യാപകമായി ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് സെ.മീറ്ററിനു മുകളില്‍വരെ മഴ ലഭിക്കും. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തമിഴ്നാട് തീരത്തുനിന്ന് ആന്ധ്രാ തീരത്തേക്ക് നീങ്ങിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, നാലുവശങ്ങളില്‍ നിന്നും കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ അടുത്ത 24മണിക്കൂര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.