Posted On
date_range Updated On
date_range ആറന്‍മുളയില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍
ആറന്‍മുള: ആറന്‍മുള മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വാണിജ്യ നികുതി ഓഫീസറുടെ കാര്യാലയത്തിലാണ് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പരാതിയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കടുത്ത മത്സരം നടക്കുന്ന ആറന്‍മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജും യു.ഡി.എഫ് സ്ഥാനാര്‍ഥി ശിവദാസന്‍ നായരും ബി.ജെ.പി സ്ഥാനാര്‍ഥി എം.ടി രമേശുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.