നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ വോട്ടുചെയ്യും- പിണറായി

ധർമടം: നവകേരള സൃഷ്ടിക്കായി ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും സ്ഥാനാർഥിയുമായ പിണറായി വിജയന്‍. പിണറായി ആര്‍.സി അമല സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ മതേതര മനസിന് ആപത്ത് വരുത്താനായി നിലകൊള്ളുന്ന വര്‍ഗീയശക്തികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പെടലുണ്ടാകും. യു.ഡി.എഫിന് വലിയ തകര്‍ച്ചയുണ്ടാകും. കേരളത്തില്‍ ജിഷമാര്‍ ഉണ്ടാവാതിരിക്കാനും അഴിമതിക്കും എതിരിലുള്ള വിധിയെഴുത്തായിരിക്കും ഇത്. ദുഷ്‌ചെയ്തികളും വൃത്തികേടുകള്‍ക്കും എതിരെയുള്ളതായിരിക്കും ജനവിധി. നിലവിലുള്ള ഭരണം തൂത്തെറിഞ്ഞ് ഐശ്വര്യപൂര്‍ണമായ നവകേരളം കെട്ടിപ്പെടുക്കാന്‍ ജനങ്ങള്‍ താത്പര്യത്തോടെ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബസമേതമാണ് പിണറായി വോട്ട് ചെയ്യാനെത്തിയത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.