Posted On
date_range Updated On
date_range മലപ്പുറത്ത് പലയിടങ്ങളിലും കൊട്ടിക്കലാശം ഒഴിവാക്കി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കൊട്ടിക്കലാശത്തിന് ജില്ലയില്‍ പലയിടങ്ങളിലും നിരോധം ഏര്‍പ്പെടുത്തി. പൊലീസിന്‍േറയും രാഷ്ട്രീയപാര്‍ട്ടികളുടെയും സംയുക്ത തീരുമാനപ്രകാരമാണിത്. എല്ലായിടവും ശക്തമായ പൊലീസ് നിരീക്ഷണത്തിലാകും. കേന്ദ്രസേനയെയും വിന്യസിക്കും. കലാശക്കൊട്ട് പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഷ്ട്രീയകക്ഷികള്‍ക്ക് ഉറച്ച തീരുമാനമില്ല. മറ്റ് കക്ഷികള്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ മാത്രം തങ്ങളും മാറിനില്‍ക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. മലപ്പുറം ടൗണില്‍ കൊട്ടിക്കലാശം വേണ്ടെന്നാണ് സര്‍വകക്ഷി യോഗത്തിലെടുത്ത തീരുമാനം. യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയെന്ന് പരാതികള്‍ വന്നതാണ് ഈ തീരുമാനമെടുക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.