പട്ടാമ്പി എം.എൽ.എ വോട്ടര്‍മാര്‍ക്ക് പണംനല്‍കിയെന്ന്​ പിണറായി; ദ​ൃശ്യങ്ങൾ പുറത്ത്​

കോഴിക്കോട്:  തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം  യു.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്ന്  സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ്  എം.എല്‍.എയുമായ സി.പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ പിണറായി ഫേസ്ബുകിൽ പോസ്റ്റ് ചെയ്തു.

ഭവന സന്ദര്‍ശനത്തിനെത്തുന്ന എം.എല്‍.എ വീട്ടമ്മക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. യു.ഡി.എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ യു.ഡി.എഫ് പണം ഒഴുക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്‌ നിയമ നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ തയാറാകണം. പണം കൊടുത്ത് വോട്ടു വാങ്ങാനുള്ള കുത്സിത നീക്കങ്ങൾ തടയാൻ കർശന നടപടി വേണം. ഇത്തരം തെറ്റായ പ്രവണതകൾ ജനങ്ങൾക്കും  നിയമത്തിനും മുന്നിൽ കൊണ്ടുവരാൻ എൽ.ഡി.എഫ് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും പിണറായി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ചാനലുകള്‍ കൂടി ഏറ്റെടുത്തതോടെ യു.ഡി.എഫ് പ്രതിരോധത്തിലായി. എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും ഇടത് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍െറ ചീഫ് ഏജന്‍റുമായ പി.എം. വാസുദേവന്‍ ജില്ലാ കലക്ടര്‍ക്കും റിട്ടേണിങ് ഓഫിസര്‍ക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കി. വിളയൂര്‍ പഞ്ചായത്തിലെ 24ാം  ബൂത്തില്‍ നടന്ന സംഭവമാണ് പുറത്തായത്. സി.പി.എമ്മിന്‍േറത് അപവാദ പ്രചാരണമാണെന്നും പണം നല്‍കി വോട്ടു പിടിക്കേണ്ട കാര്യം തനിക്കില്ളെന്നും സി.പി. മുഹമ്മദ് പ്രതികരിച്ചു. ഒരു കാന്‍സര്‍ രോഗിയുടെ വീട്ടിലാണ് പോയത്.  ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ കുടുംബത്തിന് സഹായം ലഭ്യമാക്കാന്‍ ഞാനാണ് നേതൃത്വം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.