ജിഷ വധം: ആധാര്‍ പരിശോധനക്ക് അനുമതിയില്ല

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളം ആരുടേതെന്ന് കണ്ടത്തൊന്‍ ആധാര്‍ ഡാറ്റാ ബേസ് പരിശോധിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി. ഇത്തരമൊരു പരിശോധന അനുവദിക്കാനാകില്ളെന്ന് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബംഗളൂരുവിലെ യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) മേഖലാ ആസ്ഥാനം അധികൃതര്‍ അറിയിച്ചു. ഇതോടെ  പ്രത്യേകാന്വേഷണ സംഘം വെറുംകൈയോടെ മടങ്ങി.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പൊലീസ് നീക്കത്തിന് അനുമതി നിഷേധിച്ചത്. ആധാര്‍ ഡാറ്റ ബേസ് പരിശോധനക്ക് കുറുപ്പംപടി മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചാണ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. ഘാതകന്‍ ഇതര സംസ്ഥാന തൊഴിലാളിയാവുകയും ആള്‍ മുങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്‍ കണ്ടത്തൊനായിരുന്നു ഈ നീക്കം. ജിഷയുടെ സഹോദരി ദീപയുടെ കാമുകനെന്ന് പൊലീസ് കരുതുന്ന ഇതര സംസ്ഥാന തൊഴിലാളി ഒളിവിലാണ്. ഇയാളുടെയും ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെയും വിരലടയാളവും ഒത്തുനോക്കുകയായിരുന്നു ലക്ഷ്യം.

ആധാര്‍ വിരലടയാള പരിശോധന അന്വേഷണത്തിന് ഏറെ സഹായിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു  പൊലീസ്. ആധാര്‍ വിവരങ്ങള്‍ കൈമാറുന്നത് കോടതി വിധിക്കെതിരാണെന്ന് മാത്രമല്ല, അത്  വിവാദമുണ്ടാക്കുമെന്നും അധികൃതര്‍ പറഞ്ഞതായി അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.