കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അയല്‍വാസികള്‍ക്കെതിരെ കൈ ചൂണ്ടി ജിഷയുടെ അമ്മ

പെരുമ്പാവൂര്‍: പരിസരവാസികള്‍ അല്ലാതെ വേറെയാരും എന്‍െറ കൊച്ചിനെ കൊല്ലില്ല മോനെ- വിതുമ്പിക്കരഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ആ സാബുവിനോട് പൊലീസ് വേണ്ട വിധം ചോദിച്ചാല്‍ സത്യം തെളിയും- അയല്‍വാസിയായ യുവാവിനെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് ഡോ. സുമതിയുടെ അനുമതിയോടെ പൊലീസ് അനുവദിച്ച ഏതാനും നിമിഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ ‘ മാധ്യമ’ത്തോട് വിവരിച്ചു.‘അമ്മയെയും മകളെയും കൊന്നുകളയു’മെന്ന് അയല്‍പക്കത്തെ ആളുകള്‍ ഭീഷണിപ്പെടുത്തി. കനാല്‍ ബണ്ടില്‍നിന്ന് ഇറക്കി വിടുമെന്നും  പറഞ്ഞു. ഭീഷണി വര്‍ധിച്ചപ്പോഴാണ് ജിഷക്ക് പെന്‍കാമറ വാങ്ങി കൊടുത്തത്.
ആക്രമിക്കാന്‍ വരുന്നവരുടെ ചിത്രം എടുക്കാന്‍ എന്നുപറഞ്ഞ് ജിഷ ആവശ്യപ്പെട്ടിട്ടായിരുന്നു അത്. എന്‍െറ കൊച്ച് പേടിച്ചാണ് നടന്നത്. രാത്രിയായാല്‍ അവര്‍ വീടിനു ചുറ്റും നടക്കും. അശ്ളീലം പറയും. വീടിനു നേരെ മൂത്രമൊഴിക്കും. നഗ്നത പ്രദര്‍ശിപ്പിക്കും. പലവിധത്തില്‍ ഉപദ്രവിച്ചു.

ദീപയെ അയല്‍പക്കത്തെ പെയിന്‍ററുടെ കൂടെ പോകാന്‍ സഹായിച്ചത് അയല്‍വാസിയാണ്. രജിസ്റ്റര്‍ വിവാഹം ചെയ്യാനും ഒത്താശ ചെയ്തു. ഞാന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു അത്. എന്‍െറ കൊച്ചിനും ഈ ഗതി വരരുതെന്ന് ആഗ്രഹിച്ചു.
ദീപയുടെ കാര്യത്തില്‍ ഞാനൊരു വക്കീലിനെ കണ്ടു. അവിടെനിന്നും  നീതി ലഭിച്ചില്ല. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രതിഫലം വാങ്ങാതെ വാദിക്കാന്‍ എന്‍െറ കൊച്ചിനെ വക്കീലാക്കണമെന്ന് അന്ന് ആഗ്രഹിച്ചു. പക്ഷെ വിധി മറിച്ചായി.

മറ്റാരില്‍നിന്നും ഞങ്ങള്‍ക്ക് ഭീഷണിയുണ്ടായിട്ടില്ല. വീടു പണിയുടെ കൂലിയെ ചൊല്ലി ഒരു ഭായിയുമായി തര്‍ക്കമുണ്ടായിരുന്നു. പക്ഷെ അത് കൊടുത്തതോടെ പ്രശ്നം തീര്‍ന്നു -രാജേശ്വരി പറഞ്ഞു. എന്നാല്‍, രാജേശ്വരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അയല്‍വാസി സാബു വ്യക്തമാക്കി. ദീപയും ജിഷയും കുട്ടികളായിരിക്കെ ഇരുപത് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് പാപ്പുവിനൊപ്പം ആ കുടുംബം ഇരിങ്ങോള്‍ വട്ടോളിപ്പടിയില്‍ എത്തിയത്. അന്ന് തന്‍െറ വീട്ടില്‍ മാത്രമെ ടി.വി ഉണ്ടായുള്ളു. ടി.വി കാണുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി രാജേശ്വരി വഴക്കുണ്ടാക്കി. പിന്നീട് തനിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. ശേഷം അവരുടെ വീടിനു നേരെ താന്‍ നോക്കുക പോലുമുണ്ടായിട്ടില ്ള-സാബു പറഞ്ഞു.

അതിനിടെ രാജേശ്വരിയുമായി നല്ല ബന്ധമായിരുന്നില്ളെന്നും ജിഷയുമായി അങ്ങനെയല്ലായിരുന്നെന്നും അയല്‍വാസി വര്‍ഗീസ് പറഞ്ഞു. 28ന് രാത്രി 8.30ഓടെ താന്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്ത് എത്തിയതും കൊലപാതകം നടന്നത് അറിഞ്ഞതും.
അന്നു വൈകീട്ട് വീട്ടില്‍നിന്നും ജിഷയുടെ അലര്‍ച്ച എല്ലാവരും കേട്ടിരുന്നു.

എന്നാല്‍, ആരും അങ്ങോട്ട് പോയില്ല. മഞ്ഞ ഷര്‍ട്ട് ധരിച്ച ഒരാള്‍ അല്‍പം കഴിഞ്ഞ് കനാല്‍ ഇറങ്ങി പോകുന്നതും ചിലര്‍ കണ്ടു- വര്‍ഗീസ് പറഞ്ഞു.

ദീപയെ വീണ്ടും ചോദ്യം ചെയ്തു
പെരുമ്പാവൂര്‍: ജിഷയുടെ സഹോദരി ദീപയെ പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ഡിവൈ.എസ്.പി ബിജു അലക്സാണ്ടര്‍ നാലു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ദീപ നേരത്തേ പൊലീസിനും വനിതാ കമീഷനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ്  വീണ്ടും വിശദമായി ചോദ്യം ചെയ്തത്. ഇത് മൂന്നാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
 അന്യസംസ്ഥാന തൊഴിലാളിയുമായി ദീപക്ക് ബന്ധമുണ്ടെന്നും ഇയാളോടൊപ്പം പെരുമ്പാവൂരിലും പരിസരത്തും കറങ്ങി നടന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.ഹിന്ദി അറിയില്ളെന്നാണ് ദീപ പറഞ്ഞിരുന്നതെങ്കിലും അറിയാമെന്നും പൊലീസ് കണ്ടത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.