കൊച്ചി: ജിഷ വധക്കേസ് ആദ്യ ദിവസങ്ങളില്‍ പൊലീസ് ഒതുക്കാന്‍ ശ്രമിച്ചതായി വിശ്വസനീയ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പു കാലത്ത് സംഭവം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമെന്നും അതിനാല്‍ അധികം പ്രചാരം കൊടുക്കേണ്ടെന്നും ഉന്നതര്‍ നിര്‍ദേശം കൊടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 28ന് രാത്രിയോടെയാണ് ജിഷ കൊല്ലപ്പെട്ടത്. ഒരു പെണ്‍കുട്ടി തലക്കടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് ആദ്യ ദിവസം പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. അടുത്ത രണ്ടു ദിവസവും മാധ്യമങ്ങള്‍ക്ക് കൂടുതല്‍ വിവരം നല്‍കാതിരിക്കുന്നതില്‍ പൊലീസ് വിജയിച്ചു. അയല്‍വാസികള്‍ കേസില്‍ കൂടുതല്‍ താല്‍പര്യമെടുക്കാതിരുന്നതും പൊലീസിന് തുണയായി. കൂടുതല്‍ അന്വേഷണം നടത്തുന്നതില്‍ മാധ്യമങ്ങളും പരാജയപ്പെട്ടു. മേയ് ഒന്നിന് ജിഷയുടെ സഹപാഠികളായ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥികള്‍ ജിഷയുടെ വീട് സന്ദര്‍ശിച്ചു. അപ്പോഴാണ് സംഭവത്തിന്‍െറ ഗുരുതരാവസ്ഥയും ഗൗരവവും മനസ്സിലാകുന്നത്. അതോടെയവര്‍ ഫേസ്ബുക്കിലൂടെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു. ഇതുകണ്ടാണ് അന്ന് വൈകുന്നേരം മുതല്‍ ദൃശ്യമാധ്യമങ്ങളും വാര്‍ത്ത പുറം ലോകത്തെ അറിയിക്കുന്നതും. പിറ്റേന്ന് മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുക്കുകയായിരുന്നു.
പൊലീസ് ചെയ്യേണ്ട നടപടികളൊന്നും സ്വീകരിച്ചില്ല. ലൈംഗിക പീഡനം നടന്നതുപോലും ആദ്യ എഫ്.ഐ.ആറില്‍ ഉണ്ടായിരുന്നില്ല. സംഭവസ്ഥലം സീല്‍ ചെയ്യണമായിരുന്നു. എന്നാല്‍, അതും ഉണ്ടായില്ല. ഞായറാഴ്ചയാണ് സംഭവ സ്ഥലം യഥാവിധി പൊലീസ് സീല്‍ ചെയ്തത്. അപ്പോഴേക്കും തെളിവുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.