ചിറയിന്‍കീഴില്‍ 68കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ചു

ആറ്റിങ്ങല്‍: വീട്ടില്‍ അതിക്രമിച്ച് കയറിയയാള്‍ വൃദ്ധയെ പീഡിപ്പിച്ചു. അവശനിലയിലായ വൃദ്ധ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലാണ് സംഭവം. വീട്ടില്‍ ഒറ്റക്ക് താമസിച്ചിരുന്ന 68കാരിയാണ് പീഡനത്തിനിരയായത്. പ്രതി കസ്റ്റഡിയിലായതായി സൂചന.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. മകളോടൊപ്പം കഴിഞ്ഞിരുന്ന വൃദ്ധ ഇടക്കിടെ അടച്ചിട്ടിരിക്കുന്ന കുടുംബവീട് വൃത്തിയാക്കാന്‍ എത്തുകയും അവിടെ ഒരു ദിവസം താമസിച്ച് മടങ്ങുകയും ചെയ്യും. തിങ്കളാഴ്ച പകല്‍ എത്തിയ ഇവര്‍ വീട് വൃത്തിയാക്കിയ ശേഷം അന്നേദിവസം ഇവിടെ കഴിഞ്ഞു. പിറ്റേന്ന് മകളുടെ വീട്ടിലേക്ക് മടങ്ങാനിരുന്നതാണ്. പുലര്‍ച്ചെ ഒന്നോടെ വീടിന്‍െറ കതക് തകര്‍ത്ത് അകത്തുകടന്ന അക്രമി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചവശയാക്കി. വസ്ത്രങ്ങള്‍ വലിച്ചുകീറിയ ശേഷം പീഡിപ്പിച്ചു.

ഒരു മണിക്കൂറോളം അതിക്രമം തുടര്‍ന്നു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് ഇയാള്‍  അകത്തുകടന്നത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി പുറത്തുപോയത്.അവശനിലയിലായ വൃദ്ധ ഏറെ നേരത്തിനുശേഷം അടുത്ത വീട്ടിലത്തെി വിവരം പറഞ്ഞു. അവര്‍ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. പഞ്ചായത്തംഗത്തോടൊപ്പം പുലര്‍ച്ചെ ആറോടെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലത്തെി. പൊലീസ് ഇവരെ വര്‍ക്കല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. കോടതിയുടെ നിര്‍ദേശാനുസരണമാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ദേഹമാസകലം മുറിവുകളും ക്ഷതങ്ങളുമുണ്ട്. സംഭവത്തില്‍ അഞ്ചുതെങ്ങ് പൊലീസ് കൊലപാതകശ്രമത്തിനാണ് കേസെടുത്തത്. കേസ് കടയ്ക്കാവൂര്‍ സി.ഐക്ക് കൈമാറി.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടുജോലിചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. പ്രതിക്കെതിരെ ഒന്നര മാസംമുമ്പ് വീട്ടമ്മ അഞ്ചുതെങ്ങ് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പറയപ്പെടുന്നു.          

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.