കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയെ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സുരക്ഷാ വിഭാഗം സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. എന്‍.ഐ.എയുടെ പിടിയിലായ പറവൂര്‍ വെടിമറ സ്വദേശി അനൂപിനെയാണ് പെരുമ്പാവൂരില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത്.
2007ലാണ് പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ കടയില്‍നിന്ന് അമോണിയം നൈട്രേറ്റും മറ്റ് വസ്തുക്കളും മോഷണംപോയത്. ഇവിടെനിന്ന് മോഷ്ടിച്ച സ്ഫോടകവസ്തുക്കള്‍ പിന്നീട് ബംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ചതായാണ് എന്‍.ഐ.എയുടെ ആരോപണം. നസീറും റൈസല്‍ എന്നയാളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് വെടിമരുന്ന് മോഷ്ടിച്ചതെന്നാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്‍െറ കണ്ടത്തെല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.