ബസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാര്‍ റിമാന്‍ഡില്‍. ബസ് ജീവനക്കാരായ കോലഞ്ചേരി സ്വദേശി വിപിന്‍(25) പട്ടിമറ്റം സ്വദേശി മുഹമ്മദലി(26) എന്നിവരാണ് റിമാന്‍ഡിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്പാവൂരില്‍ നിന്ന് ഇടപ്പള്ളി വരെ സര്‍വിസ് നടത്തുന്ന ബസിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലുലുമാളില്‍ പോകാനത്തെിയ പെണ്‍കുട്ടിയെ സ്റ്റോപ്പില്‍ ഇറക്കാതെ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി കയറി പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചത്തെിയശേഷം പട്ടിമറ്റം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് എളമക്കര സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഇടപ്പള്ളിയില്‍നിന്നാണ് ബസ് ജീവനക്കാരെ പിടികൂടിയത്.  ബസും കസ്റ്റഡിയിലെടുത്തു. തൃക്കാക്കര അസിസ്റ്റന്‍റ് കമീഷണര്‍ക്കാണ് അന്വേഷണ ചുമതല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.