Posted On
date_range Updated On
date_range ഷാഹിദ കമാല്‍ സി.പി.എമ്മിലേക്ക്
കൊല്ലം: കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഷാഹിദാ കമാല്‍ സി.പി.എമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. ഏറെ കാലമായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്ന ഇവര്‍ എ.ഐ.സി.സി അംഗവുമായിരുന്നു.
2009ല്‍ കാസര്‍കോഡ് ലോക്സഭ സീറ്റില്‍ പി. കരുണാകരനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പിന്‍മാറിയതിനെ തുടര്‍ന്നായിരുന്നു ഇവര്‍ മത്സരിച്ചത്. 2011ല്‍ ചടയമംഗലം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന ഷാഹിദ 47,000 ത്തോളം വോട്ടുകള്‍ നേടിയിട്ടുണ്ട്. കൊല്ലം സ്പോർട്സ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി പി. രാമഭദ്രനും സി.പി.എമ്മിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.