വടക്കഞ്ചേരി (പാലക്കാട്): ദേശീയപാതയോരത്തെ ബിവറേജ് മദ്യവില്‍പ്പനശാലയില്‍നിന്ന് 52 ലക്ഷം രൂപയും 35,000 രൂപയുടെ വിവിധ ബ്രാന്‍ഡ് മദ്യവും മോഷണം പോയി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ മദ്യവില്‍പ്പനശാലക്ക് അടുത്തുള്ള കടക്കാരന്‍ കട തുറക്കാന്‍ വന്നപ്പോഴാണ് മദ്യശാലയുടെ ഷട്ടറിന്‍െറ ഒരുഭാഗം അടര്‍ത്തിയെടുത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. ബിവറേജിലെ ജീവനക്കാരും പൊലീസും കൂടി പരിശോധിച്ചപ്പോഴാണ് പണവും മദ്യവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂന്ന് ദിവസം ബാങ്ക് അവധിയായതിനാല്‍ വില്‍പ്പന സംഖ്യയായ 52 ലക്ഷം ബാങ്കില്‍ അടച്ചിരുന്നില്ല.
ഓഫിസ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഈ തുകയാണ് മോഷ്ടിക്കപ്പെട്ടത്. ഞായറാഴ്ച പുത്തിരിപ്പാടം പള്ളിനേര്‍ച്ചയായതിനാല്‍ വടക്കഞ്ചേരി സ്റ്റേഷനിലെ എല്ലാ പൊലീസുകാരും നേര്‍ച്ച സ്ഥലത്തായിരുന്നു. മോഷ്ടാക്കള്‍ ഒന്നില്‍ അധികം പേരുണ്ടെന്നാണ് പൊലീസ് നിഗമനം. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലയുടെ താഴെയും മുകളിലും വില്‍പ്പന ഉണ്ട്. മോഷ്ടാക്കള്‍ കോണിപ്പടി വഴി മുകളിലത്തെി, ഗ്രില്‍ കട്ടര്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് അകത്ത് കടന്നത്.
ലോക്കറില്‍ സൂക്ഷിച്ച 52 ലക്ഷം രൂപയും 35,000 രൂപയുടെ മദ്യവുമാണ് മോഷ്ടിച്ചത്. ഇവിടെ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. നേരത്തേ മോഷണം നടന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നും സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നും പറഞ്ഞിരുന്നതായി എസ്.ഐ ഷാജിമോന്‍ പറഞ്ഞു.
ആലത്തൂര്‍ ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രന്‍, വടക്കഞ്ചേരി സി.ഐ സി.ആര്‍. സന്തോഷ്, അഡീഷനല്‍ എസ്.ഐ എം. രാജഗോപാലന്‍, വിരലടയാള വിദഗ്ധന്‍ എച്ച്. അബ്ദുറഹ്മാന്‍ എന്നിവര്‍ എത്തി. പൊലീസ് നായ തങ്കം ജങ്ഷന്‍ വരെ പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.