സി.പി.എം ആരെയും ചതിക്കുന്നവരല്ല- പിണറായി

കൊല്ലം: സി.പി.എം ആരെയും ചതിക്കുന്നവരല്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. പൂഞ്ഞാറിൽ പി.സി.ജോർജിന് സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനവുമായി ബന്ധപ്പെട്ട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളോടൊപ്പം നിന്നിട്ടുള്ളവർ അങ്ങനെ പറയില്ല. സി.പി.എമ്മിനോട് സഹകരിക്കാത്തവർ എങ്ങനെ ഇക്കാര്യത്തിൽ അഭിപ്രായം പറയുമെന്നും പിണറായി ചോദിച്ചു.

സി.പി.എമ്മിലെ ഏതോ ഒരു വിഭാഗം തന്നെ ചതിച്ചുവെന്ന് പി.സി. ജോർജ് നേരത്തേ വ്യക്തമാക്കിയിരുന്നു. പൂഞ്ഞാറിലെ എൽ.ഡി.എഫ് സ്ഥാനാർഥി താനാണെന്നും എൽ.ഡി.എഫ് പ്രവർത്തകർ തനിക്കൊപ്പമാണെന്നും ജോർജ് അവകാശപ്പെട്ടിരുന്നു.പൂഞ്ഞാർ മണ്ഡലം ഇടതുമുന്നണി ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയതിനോടുള്ള പ്രതികരണമായാണ് പി.സി. ജോർജ് ഇങ്ങനെ പറഞ്ഞത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.