Posted On
date_range Updated On
date_range മത്സരിക്കാനില്ലെന്ന് കൊല്ലം തുളസി
കൊല്ലം: കുണ്ടറ സീറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ലെന്ന് നടന്‍ കൊല്ലം തുളസി. പാര്‍ലമെന്‍ററി രംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. ഇക്കാര്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുണ്ടറ മണ്ഡലത്തിലേക്ക് കൊല്ലം തുളസിയെ സ്ഥാനാർഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇന്ന് കേന്ദ്ര നേതൃത്വത്തിന് നൽകുന്ന രണ്ടാംഘട്ട പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരുമുണ്ട്. പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി അഭ്യർഥിച്ചിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.