Posted On
date_range Updated On
date_range ജോര്‍ജിന്‍െറ ദൂതന്‍ കോടിയേരിയുമായി ചര്‍ച്ച നടത്തി
ആലപ്പുഴ: പി.സി. ജോര്‍ജിന്‍െറ ദൂതന്‍ ആലപ്പുഴയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് ചര്‍ച്ച നടത്തി. പൂഞ്ഞാറില്‍ മത്സരിക്കാന്‍ പി.സി ജോര്‍ജിന് പിന്തുണ തേടിയാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ്. ഭാസ്കരന്‍ പിള്ള കോടിയേരിയെ കണ്ടത്.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ എത്തിയ കോടിയേരി പി.സി. ജോര്‍ജിന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ളെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സഹായം തേടി ദൂതന്‍ എത്തിയത്. ഇക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നതായും മുന്നണിയില്‍ ചര്‍ച്ച ചെയ്ത് മറുപടി നല്‍കാമെന്നും കോടിയേരി അറിയിച്ചതായി ഭാസ്കരന്‍ പിള്ള പിന്നീട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.