പി.സി. ജോര്‍ജ് രാജി പിന്‍വലിച്ചു

തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജിവെച്ച് നല്‍കിയ കത്ത് പി.സി. ജോര്‍ജ് പിന്‍വലിച്ചു. ഇതു സംബന്ധിച്ച് ജോര്‍ജ് ചൊവ്വാഴ്ച നല്‍കിയ കത്ത് സ്പീക്കര്‍ എന്‍. ശക്തന്‍ അംഗീകരിച്ചു.
 നേരത്തേ കൂറുമാറ്റ നിരോധ നിയമപ്രകാരം ജോര്‍ജിനെ അയോഗ്യനാക്കിയത് കോടതി റദ്ദാക്കിയിരുന്നു.
സ്പീക്കറുടെ തീരുമാനത്തിനു തൊട്ടുമുമ്പ് നല്‍കിയ രാജിക്കത്ത് സ്പീക്കര്‍ പരിഗണിച്ചിരുന്നില്ല. രാജിക്കത്ത് സ്വീകരിച്ച ഉത്തരവും നിയമസഭ പുറത്തിറക്കിയിരുന്നില്ല. രാജി സ്വീകരിക്കും മുമ്പ് അതു പിന്‍വലിക്കാനാകും. ഈ സാഹചര്യത്തിലാണ് രാജിക്കത്ത് പിന്‍വലിക്കാന്‍ അനുവദിച്ചത്. കൂറുമാറ്റം സംബന്ധിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍െറപരാതിയിലെ തീരുമാനം പിന്നീടുണ്ടാകുമെന്ന് സ്പീക്കര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.