സിന്ധു സൂര്യകുമാറിനെതിരായ സംഘ്പരിവാര്‍ ഭീഷണി ചെറുക്കുമെന്ന് വനിതാ നേതാക്കള്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ന്യൂസ് കോഓഡിനേറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുത്തുതോല്‍പിക്കുമെന്ന് പ്രമുഖ വനിതാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് ശ്രമിക്കുന്നത്.
വിയോജിപ്പുള്ളതെല്ലാം ദേശദ്രോഹമാക്കുന്ന സംഘ്പരിവാര്‍ യുക്തിയെയാണ് ചാനല്‍ ചര്‍ച്ചയില്‍ സിന്ധു ചോദ്യം ചെയ്തത്. അതിന്‍െറ പേരില്‍ ഹിന്ദുദേവതകളെ അധിക്ഷേപിച്ചു എന്ന കള്ളക്കഥയുണ്ടാക്കി ഭീഷണി തുടരുകയാണ്. മുഖത്ത് തുപ്പുമെന്ന് ഭീഷണിപ്പെടുത്തിയ മേജര്‍ രവിക്കെതിരെ കേസെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  
ജമീല പ്രകാശം എം.എല്‍., ഡോ. പി.എസ്. ശ്രീകല, കെ. അജിത, ഷാനിമോള്‍ ഉസ്മാന്‍, സി.എസ്. ചന്ദ്രിക, അഡ്വ. ബിന്ദുകൃഷ്ണ, സി.കെ. ജാനു, ചിഞ്ചു റാണി, ഡോ. ജെ. ദേവിക, അഡ്വ. സ്വപ്ന ജോര്‍ജ്, കെ.പി. സുധീര, ലാലി വിന്‍സെന്‍റ്, കെ.കെ. ഷാഹിന, ഇ.സി. ആയിഷ , ഡോ. ഷംസാദ് ഹുസൈന്‍, ശ്രീജ നെയ്യാറ്റിന്‍കര, വി.പി. റജീന, രേഖാ രാജ്, സുമാ ബാലകൃഷ്ണന്‍, ഷൈല കെ. ജോണ്‍, സലീന പ്രക്കാനം, സോണിയ ജോര്‍ജ്, സഫിയ അലി, പി. ഗീത , അഡ്വ.കെ. നന്ദിനി, പി. റുക്സാന തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.