ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍


കുന്ദമംഗലം: ഇതര സംസ്ഥാന തൊഴിലാളിയെ വാടകമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെി. ഒഡിഷ സ്വദേശി സാഗറിനെയാണ് (45) മരിച്ചനിലയില്‍ കണ്ടത്തെിയത്. കുരിക്കത്തൂര്‍ കള്ളുഷാപ്പിനു സമീപത്തെ കടയുടെമുകളില്‍ വാടകക്ക് താമസിക്കുകയായിരുന്നു.
മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ കടയുടമ പരിശോധിച്ചപ്പോഴാണ് അഴുകിയനിലയില്‍ മൃതദേഹം കണ്ടത്. മുറിയില്‍ ഒപ്പംതാമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ടു തൊഴിലാളികളെ കാണാതായിട്ടുണ്ട്. കഴുത്തില്‍ തോര്‍ത്തുമുണ്ട് മുറുക്കിയാണ് കൊലനടത്തിയതെന്ന് സംശയിക്കുന്നു.
മുറിയില്‍ മദ്യക്കുപ്പി, ഗ്ളാസ്, പ്ളാസ്റ്റിക് ബക്കറ്റ് എന്നിവയുമുണ്ട്.
പൊലീസ് ഡോഗ്സ്ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തത്തെി തെളിവുകള്‍ ശേഖരിച്ചു. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പ്രേമന്‍, നോര്‍ത് അസി. കമീഷണര്‍ അഷ്റഫ്, ചേവായൂര്‍ സി.ഐ എ.വി. ജോണ്‍, കുന്ദമംഗലം എസ്.ഐ എം.ടി. ജേക്കബ് എന്നിവര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. ചേവായൂര്‍ സി.ഐക്കാണ് അന്വേഷണച്ചുമതല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.