കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം കൊടിയേറി

കൊടുങ്ങല്ലൂര്‍: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഈവര്‍ഷത്തെ ഭരണി മഹോത്സവം കൊടിയേറി. ചെറുഭരണി ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടിയേറ്റ് ചടങ്ങ് ഞായറാഴ്ച രാവിലെയായിരുന്നു. പരമ്പരാഗത അവകാശികളായ കൊടുങ്ങല്ലൂര്‍ കാവില്‍വീട്ടില്‍ ഉണ്ണിച്ചെക്കനും അനുജനുമാണ് ചടങ്ങ് നിര്‍വഹിച്ചത്. കൊടുങ്ങല്ലൂര്‍ കോവിലകം വലിയതമ്പുരാന്‍ അനുവാദമായി നല്‍കിയ പവിഴമാല അണിഞ്ഞ് ക്ഷേത്രത്തിലത്തെിയ ഉണ്ണിച്ചെക്കനും പരിവാരങ്ങളും മൂന്ന് തവണ പ്രദക്ഷിണംവെച്ച ശേഷം ദേവി സന്നിധിയില്‍ പട്ടും താലിയും സമര്‍പ്പിച്ചു. ഭക്തിസാന്ദ്രമായ ചടങ്ങിന് സമാപനം കുറിച്ച് അവകാശികളായ എടമുക്ക് മൂപ്പന്മാര്‍ ക്ഷേത്രനടപ്പന്തലിലും ആല്‍മരങ്ങളിലും കൊടിക്കൂറകള്‍ ഉയര്‍ത്തി.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍, സെക്രട്ടറി വി. രാജലക്ഷ്മി, കമീഷണര്‍ ഹരിദാസ്, ക്ഷേത്രം ക്ഷേമസമിതി ഭാരവാഹികളായ സുന്ദരേശന്‍, ഇറ്റിത്തറ സന്തോഷ് തുടങ്ങിയവരും ഭക്തജന സംഘവും ചടങ്ങില്‍ പങ്കെടുത്തു. പ്രധാന ചടങ്ങായ കോഴിക്കല്ല് മൂടല്‍ ഏപ്രില്‍ മൂന്നിന് നടക്കും. എട്ടിനാണ് അശ്വതി കാവുതീണ്ടല്‍, ഒമ്പതിന് ഭരണി മഹോത്സവം സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.