നിസാമിന് ജയിലില്‍ സുഖസൗകര്യം: ആരോപണം ഐ.ജി അന്വേഷിക്കും

തിരുവനന്തപുരം: ചന്ദ്രബോസ്വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന  വ്യവസായി മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണം അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു.ജയില്‍ ഐ.ജി എച്ച്. ഗോപകുമാറിനാണ് അന്വേഷണചുമതല. അടുത്തദിവസംതന്നെ ജയിലിലത്തെി ആരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഐ.ജി പറഞ്ഞു. ചന്ദ്രബോസ്വധക്കേസില്‍ നിസാം ജീവപര്യന്തം തടവിനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്ക് ജയിലിലെ, മനോരോഗികള്‍ക്കും പ്രത്യേകപരിഗണന വേണ്ടവര്‍ക്കും നല്‍കുന്ന 11 ബ്ളോക്കില്‍ താമസസൗകര്യമൊരുക്കിയെന്നും കൈവേദനയുണ്ടെന്ന് പറഞ്ഞതിനെതുടര്‍ന്ന് മറ്റൊരു തടവുകാരനെ ജയില്‍ അധികൃതര്‍ സഹായത്തിനായി അനുവദിച്ചെന്നുമാണ് ആരോപണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.