Posted On
date_range Updated On
date_range അഴിമതികള്‍ വിമതര്‍ തുറന്നുപറയണം –പി.സി. ജോര്‍ജ്
കോട്ടയം: കെ.എം. മാണി മന്ത്രിസ്ഥാനം വാണിജ്യ സ്ഥാപനം പോലെ ഉപയോഗിച്ചെന്ന് പറയുന്ന ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും മുഖ്യമന്ത്രിയായിരുന്ന് ഉമ്മന്‍ ചാണ്ടിയും ജലവിഭവ വകുപ്പ് ദുരുപയോഗം ചെയ്ത് പി.ജെ. ജോസഫും നടത്തിയ അഴിമതി കഥകള്‍ കൂടി പൊതുസമൂഹത്തോട് തുറന്നുപറയണമെന്ന് കേരള കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാന്‍ പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. സമാനതകളില്ലാത്ത കൊടുംകൊള്ളയാണ് കുട്ടനാട് പാക്കേജ് നടത്തിപ്പിലടക്കം ജലവിഭവ വകുപ്പിലുണ്ടായത്. ഇതില്‍ തങ്ങള്‍ പങ്കാളികളല്ളെന്ന് തെളിയിക്കാനുള്ള ബാധ്യത ഡോ. കെ.സി. ജോസഫ് അടക്കം നിറവേറ്റിയെങ്കില്‍ മാത്രമേ ജനങ്ങളുടെ അംഗീകാരം ലഭിക്കൂവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.