കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാഷ്വാലിറ്റി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ജയരാജനെ രാവിലെ എട്ടുവരെ നിരീക്ഷണത്തില്‍ വെക്കാനാണ് തീരുമാനം. തുടര്‍ചികിത്സയും മറ്റു കാര്യങ്ങളും വെള്ളിയാഴ്ച തീരുമാനിക്കും. തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ജയരാജനെ കോഴിക്കോട്ട് എത്തിച്ചത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആംബുലന്‍സില്‍ അഞ്ചരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. കതിരൂര്‍ കേസില്‍ സി.ബി.ഐ അറസ്റ്റ ്ചെയ്ത ജയരാജനെ ഫെബ്രുവരി 24നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സക്കായി ശ്രീചിത്രയില്‍ കൊണ്ടുവന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ളെങ്കിലും അദ്ദേഹത്തിന് പ്രത്യേക പരിചരണം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതേതുടര്‍ന്നാണ് കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.