12 എയ്ഡഡ് കോളജുകള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്കടക്കം 12 എയ്ഡഡ് കോളജുകള്‍ ആരംഭിക്കാന്‍ നിരാക്ഷേപപത്രം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്ന് കോഴ്സിന് വീതമാണ് അനുമതി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, സര്‍വകലാശാലയുടെ അംഗീകാരം നേടുക, സര്‍ക്കാറുമായി ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റ് ഒപ്പിടുക എന്നീ വ്യവസ്ഥകളോടെയാണിത്.

ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമില്ലാത്ത സാഹചര്യത്തിലാണ് നിരാക്ഷേപപത്രം നല്‍കിയത്. നേരത്തേ അഞ്ച് സമുദായ സംഘടനകള്‍ക്ക്  കോളജുകള്‍ അനുവദിച്ചിരുന്നു. നിരാക്ഷേപപത്രം ലഭിച്ച കോളജുകള്‍: 1. ദേവസ്വം ബോര്‍ഡ് കോളജ്, കഴക്കൂട്ടം 2. ശ്രീവേദവ്യാസ കോളജ്, പുറക്കാട്, അമ്പലപ്പുഴ 3. വിരാട് വിശ്വകര്‍മ കോളജ്, പട്ടാഴി, കൊല്ലം, 4. കെ.വി.വി.എസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് പരുത്തിയറ, വെളിയം, കൊട്ടാരക്കര. 5. ശ്രീശബരീനാഥ് കോളജ് മുരിക്കുംവയല്‍, മുണ്ടക്കയം, 6. വീരശൈവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കല്ലറ, കോട്ടയം, 7. ബൈബ്ള്‍ ഫെയ്ത്ത് മിഷന്‍ കോളജ്, പാറശ്ശാല, 8. സത്യസായി ട്രസ്റ്റ് കോളജ് സായിഗ്രാം, 9. അംബേദ്കര്‍ മെമ്മോറിയല്‍ കോളജ്, വാഴൂര്‍, 10. എഴുത്തച്ഛന്‍ സമാജം കോളജ് തലപ്പള്ളി, തൃശൂര്‍, 11. ശ്രീശങ്കര കോളജ്, കിളിമാനൂര്‍, 12. വി.എന്‍.എസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, കോന്നി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.