മുക്കം: ലോറിയില്‍ ജീപ്പിടിച്ച് രണ്ടുപേര്‍ മരിച്ചു. വല്ലത്തായ്പാറ സ്വദേശി കോഴിക്കരുവാട്ടില്‍ സജീര്‍ (28), നെല്ലിക്കാപറമ്പ് സ്വദേശി മാട്ടുമുറിമഠത്തിന്‍ കണ്ടി അശ്വിന്‍ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന വല്ലത്തായ്പാറ സ്വദേശി ആശിഖിന് സാരമായ പരിക്കേറ്റു. മുക്കത്ത് ചൊവ്വാഴ്ച പകല്‍ മൂന്നു മണിയോടെ സംസ്ഥാന പാതയില്‍ ഫയര്‍സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
മുക്കത്തുനിന്ന് അഗസ്ത്യന്‍മുഴിഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ഫുട്പാത്തില്‍ കയറി എതിര്‍ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്‍െറ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഉടന്‍തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരുമാണ് ആശുപത്രിയിലത്തെിച്ചത്. മൃതദേഹങ്ങള്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സുരേഷ് ബാബു-ഷൈലജ ദമ്പതികളുടെ മകനാണ് അശ്വിന്‍. ആസിത് ബാബു ഏക സഹോദരനാണ്. വല്ലത്തായ് പാറ കോഴിക്കരുവാട്ടില്‍ പരേതനായ സൈതലവിയുടെയും ഫാത്തിമയുടെയും മകനാണ് സജീര്‍. ഭാര്യ: സഫ്വാന. മക്കള്‍: മുഹമ്മദ് ഷാമില്‍, സെന്‍ സാബത്തൂലി. സഹോദരങ്ങള്‍: റിയാസ്, റജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.