തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ പൊതുകടം ഒന്നരലക്ഷംകോടി (155389.33) യിലധികമായെന്ന് മന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. അക്കൗണ്ടന്‍റ് ജനറലിന്‍െറ കണക്ക് അനുസരിച്ച് 2011 മാര്‍ച്ചില്‍ ഇത് 78673.24 കോടിയായിരുന്നു. ഇതില്‍ 1.02 ലക്ഷം കോടി(102496) സംസ്ഥാനത്തിന്‍െറ ആഭ്യന്തരകടവും 7234.71 കോടി കേന്ദ്രസഹായ വായ്പയും 45658.36 കോടി സ്മോള്‍ സേവിങ്, പ്രോവിഡന്‍റ് ഫണ്ട് മുതലായ ഇനത്തിലുമാണ്. അടിയന്തര ബാധ്യത 5965 കോടിയാണ്. ഇതില്‍ പെന്‍ഷന്‍ കുടിശ്ശിക 1000 കോടിയും വിവിധ വകുപ്പുകള്‍ക്ക് 2000 കോടിയും കരാറുകാര്‍ക്ക് 1600 കോടിയും കൊടുത്ത് തീര്‍ക്കാനുണ്ട്. അതേസമയം, റവന്യൂ കുടിശ്ശിക ഇനത്തില്‍ 12,608 കോടി പിരിച്ചെടുക്കാനുണ്ട്. ഇതില്‍ 7,695 കോടി തര്‍ക്കത്തിലാണ്. ഇക്കാര്യത്തില്‍ എ.ജിയുമായി ആലോചിച്ച് കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. തര്‍ക്കമില്ലാതെ 5013 കോടിയുണ്ട്. ബാക്കിയുള്ള തുക ഊര്‍ജിത റവന്യൂ റിക്കവറിയിലൂടെ പിരിച്ചെടുക്കും. നടപ്പുവര്‍ഷം റവന്യൂ കമ്മി 17000കോടിയാവും. അടുത്തവര്‍ഷം അത് 27000 കോടിയിലേക്ക് ഉയരും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 20-25 ശതമാനം നികുതി വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കഴിയൂ. ക്ഷേമപെന്‍ഷന്‍ 1000 രൂപയാക്കും. ധൂര്‍ത്ത് തടയും. റവന്യൂ, നികുതി വരുമാനങ്ങള്‍ ഇരട്ടിയാക്കും. എന്നാലും അധികം മിച്ചം വെക്കാനാവില്ല. സ്വര്‍ണാഭരണ നികുതി പിരിച്ചെടുക്കുന്നത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. ഇക്കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് ആ രംഗത്തെ നികുതി ചോര്‍ച്ച തടയും.
ഭാവിയെ പണയപ്പെടുത്തുന്ന രീതിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ അവരുടെ ഭരണം തുടങ്ങിയപ്പോള്‍ കടം ഇരട്ടിയായി. എടുത്ത കടത്തിന്‍െറ 70 ശതമാനം നിത്യനിദാന ചെലവുകള്‍ക്ക് ഉപയോഗിച്ചു. ഇപ്പോള്‍ കടം ജഡഭാരമായി. വായ്പത്തുക റവന്യൂ ചെലവുകള്‍ക്ക് വിനിയോഗിക്കുന്ന സ്ഥിതി ആശങ്കജനകമാണ്. നികുതി പരിധി 65 ലക്ഷമായതിനാല്‍ എല്ലാവരും ഇതിനു താഴെ നിര്‍ത്താന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ 20000 കേസുകള്‍ പിടിച്ചിട്ടുണ്ട്. ഇതിന് നികുതിയുടെ മൂന്ന് മടങ്ങ് ഇവര്‍ പിഴ അടയ്ക്കേണ്ടിവരും. സി.എ.ജി റിപ്പോര്‍ട്ടില്‍ ഇത്തരം 14000 കേസുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. നികുതി പിരിവിന്‍െറ അപ്പലേറ്റ് അതോറിറ്റിയില്‍ നടക്കുന്ന അഴിമതി അതിഭീകരമാണ്. അതിനുള്ള പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. അഴിമതിക്കാരെ കര്‍ക്കശമായി ശിക്ഷിക്കണം. അടുത്ത ദിവസങ്ങളില്‍തന്നെ അഴിമതിക്കാര്‍ക്കെതിരെ നടപടി തുടങ്ങും. നികുതി ചോര്‍ച്ച തടയാന്‍ സാധാനങ്ങള്‍ വാങ്ങുന്നവര്‍ ബില്‍ മൊബൈലില്‍ അപ്ലോഡ് ചെയ്യണം -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.