ഡെപ്യൂട്ടി സ്പീക്കർ: വോട്ട് അസാധുവാക്കിയത് പി.സി ജോർജ്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിലെ ഒരു വോട്ട് അസാധുവാക്കിയത് പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി ജോർജാണെന്ന് റിപ്പോർട്ട്. വോട്ട് അസാധുവാക്കിയ ജോർജ് "എന്തു കൊണ്ട് നോട്ട ഇല്ല" എന്ന് ബാലറ്റിൽ എഴുതി ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഭരണ, പ്രതിപക്ഷ സ്ഥാനാർഥികൾക്ക് വോട്ട് രേഖപ്പെടുത്തിയാണ് ജോർജ് ബാലറ്റ് അസാധുവാക്കിയതെന്നാണ് വിവരം.

മുമ്പ് നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ വാങ്ങിയ പി.സി ജോർജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കും വാർത്തകൾക്കും ഇടയാക്കിയിരുന്നു.

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് എം.എൽ.എ വി. ശശിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വി. ശശിക്ക് 90 വോട്ടും  എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഐ.സി ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചിരുന്നു. പ്രതിപക്ഷത്തെ രണ്ട് എം.എൽ.എമാരും  ഭരണപക്ഷത്തെ ഒരു എം.എൽ.എയും സഭ‍യിൽ എത്തിയിരുന്നില്ല.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.