?????????? ??????????? ??????????????????? ??. ????? ??.??.???? ????????????????

വി. ശശി ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി വി. ശശിയെ തെരഞ്ഞെടുത്തു. വി. ശശിക്ക് 90 വോട്ടും എതിർ സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണന് 45 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

പൂഞ്ഞാറിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ പി.സി. ജോർജും ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസും വോട്ട് രേഖപ്പെടുത്തി. എന്നാൽ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല.

പ്രതിപക്ഷ എം.എൽ.എമാരായ അനൂപ് ജേക്കബും സി. മമ്മൂട്ടിയും ഭരണപക്ഷ എം.എൽ.എ കെ. കൃഷ്ണൻകുട്ടിയും ബി.ജെ.പി അംഗം ഒ. രാജഗോപാലും ഇന്ന് സഭയിലെത്തിയില്ല. അനൂപ് ജേക്കബും സി. മമ്മൂട്ടിയും വിദേശയാത്രയിലാണ്. സ്വകാര്യ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ  ഒ. രാജഗോപാൽ തലസ്ഥാനത്തില്ല.

നിയമസഭയിലെ സി.പി.ഐ പ്രതിനിധിയാണ് വി. ശശി. ചിറയൻകീഴിൽ നിന്നും വി. ശശി രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.