വി. ശശി ഡെപ്യൂട്ടി സ്പീക്കറാകും; വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: 14-ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് തുടങ്ങി. എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐ പ്രതിനിധിയായ വി. ശശിയും യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനുമാണ് സ്ഥാനാർഥികള്‍. ചോദ്യോത്തര വേളക്കുശേഷം 9.30 ന് വോട്ടെടുപ്പ് ആരംഭിച്ചു. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തന്നെ ഫലം പ്രഖ്യാപിക്കും.

എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ വി. ശശി തന്നെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും. സ്വതന്ത്രൻ പി.സി ജോര്‍ജ് വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആർക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമല്ല. കുടുംബ പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ബി.ജെ.പി അംഗം ഒ. രാജഗോപാൽ ഇന്ന് സഭയിലെത്തിയിട്ടില്ല.

ചിറയിന്‍കീഴ് മണ്ഡലത്തിന്‍റെ പ്രതിനിധിയാണ് വി. ശശി. ബാലകൃഷ്ണന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള നിയമസഭാ അംഗമാണ്. തിങ്കളാഴ്ചയാണ് രണ്ട് സ്ഥാനാർഥികളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.