സെപ്റ്റംബര്‍ 15ന് മുമ്പ് തിരിച്ചയക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

കോഴിക്കോട്: ലൈംഗിക പീഡനത്തിനിരയായി കോഴിക്കോട് വെള്ളിമാടുകുന്നിലെ  മഹിളാ മന്ദിരത്തില്‍  എട്ടു വര്‍ഷമായി അന്യായ തടങ്കലിലുള്ള നാല് ബംഗ്ളാദേശി പെണ്‍കുട്ടികളെ അവരുടെ യാത്രാ കാലാവധി അവസാനിക്കുന്ന 2016 സെപ്റ്റംബര്‍ 15 ന് മുമ്പ് നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ അംഗം പി. മോഹനദാസ് ഉത്തരവിട്ടു. പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിന് കോടതി ഉത്തരവ് ആവശ്യമാണെങ്കില്‍ അത് നിയമാനുസരണം നേടിയെടുക്കണമെന്ന് കമീഷന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 15നകം യുവതികളെ തിരിച്ചയക്കണമെന്നാണ് ബംഗ്ളാദേശ് സര്‍ക്കാര്‍ കേരള സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബംഗളൂരു സാമ്പിഗാഹള്ളി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ സാക്ഷിയായ പെണ്‍കുട്ടിയെ നാട്ടിലത്തെിക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കമീഷന്‍ കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചിട്ടുണ്ട്. നടപടികള്‍ സ്വീകരിച്ചശേഷം മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണം. കമീഷന്‍ അംഗം പി. മോഹനദാസ് മഹിളാമന്ദിരത്തില്‍ കഴിയുന്ന ബംഗ്ളാദേശി പെണ്‍കുട്ടികളെ സന്ദര്‍ശിച്ച് മൊഴി എടുത്തിരുന്നു. പെണ്‍കുട്ടികള്‍ ഒരു കേസിലും പ്രതികളല്ല, സാക്ഷികള്‍ മാത്രമാണ്.  പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പാണ് ഇവര്‍ മഹിളാമന്ദിരത്തില്‍ എത്തിയത്.  
ഇവരെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതികളില്‍ ചിലരെ ഇനിയും കണ്ടത്തൊത്തതിനാല്‍ കേസിന്‍െറ വിചാരണ തുടങ്ങാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
 
എന്നെങ്കിലും പ്രതികളെ കണ്ടത്തെുമ്പോള്‍  വിചാരണ നടത്തുന്നതിനു വേണ്ടിയാണ് പെണ്‍കുട്ടികളെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കമീഷന്‍ കണ്ടത്തെി. പൊലീസിന്‍െറ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണിതെന്നും പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
ആം ഓഫ് ജോയ് എന്ന സന്നദ്ധ സംഘടനക്കുവേണ്ടി ജി. അനൂപാണ് പെണ്‍കുട്ടികള്‍ക്കായി പരാതി നല്‍കിയത്.

മോചന ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും

 ലൈംഗികപീഡനത്തിനിരയായി വെള്ളിമാടുകുന്നിലെ മഹിളാ മന്ദിരത്തിലും ആഫ്റ്റര്‍ കെയര്‍ ഹോമിലും വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്ന നാല് ബംഗ്ളാദേശി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനുള്ള യാത്രാനുമതി ആം ഓഫ് ജോയ് മാനേജിങ് ട്രസ്റ്റി ജി. അനൂപ്, ഫോറിനര്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍ക്ക് (എഫ്.ആര്‍.ആര്‍.ഒ) കൈമാറി. മഹിളാ മന്ദിരം സൂപ്രണ്ട് പി. സതി, ആഫ്റ്റര്‍ കെയര്‍ ഹോം മേട്രണ്‍ രേഷ്മ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പെര്‍മിറ്റുകള്‍ കൈമാറിയത്. ജൂണ്‍ 14ന് ഇറക്കിയ പെര്‍മിറ്റുകള്‍ക്ക് മൂന്നു മാസമാണ് കാലാവധി. നേരത്തേ ജനുവരിയില്‍ ഇറക്കിയിരുന്ന യാത്രാനുമതികള്‍ കേന്ദ്ര- സംസ്ഥാന ആഭ്യന്തര ഓഫിസുകളില്‍ അനിശ്ചിതമായി കിടന്ന് യാത്ര മുടങ്ങാന്‍ കാരണമായിരുന്നു.
അതുകൊണ്ടാണ് രണ്ടാമത്തെ അനുമതി ഇത്തവണ ബംഗ്ളാദേശ് ഹൈകമീഷന്‍ നേരിട്ട് ആം ഓഫ് ജോയിയുടെ വിലാസത്തില്‍ അയച്ചുകൊടുത്തത്.
കുട്ടികളുടെ മോചനത്തിനായി നിയമവഴിയില്‍ പോരാടുന്ന പുനര്‍ജനി അഭിഭാഷക സമിതി ഹൈകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി ബുധനാഴ്ച പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.